അദ്ധ്യായം 3


ഓപ്പറേഷന്‍ ആരംഭിക്കുന്നു''സ്‌ഫുടതാരകൾ കൂരിരുട്ടിലു-
ണ്ടിടയിൽ ദ്വീപുകളുണ്ടു സിന്ധുവിൽ. 
ഇടർ തീർപ്പതിനേകഹേതുവ-
ന്നിടയാമേതു മഹാവിപത്തിലും''.

സമയം 11:05. വാച്ചിലെ സൂചികള്‍ ഇഴഞ്ഞു നീങ്ങുന്ന പോലെയാണ് DYSP അന്‍വറിന് തോന്നിയത്. ഇന്നത്തെ ഓപ്പറേഷന്‍ ഒരു വിജയമായാല്‍ തനിക്കു ലഭിക്കുന്നത് അന്‍പതിനായിരമാണ്. സംഖ്യകളുടെ കണക്കു അയാളെ ഹരം കൊള്ളിച്ചു. ധര്‍ണ്ണ പ്രശ്നമൊന്നുമില്ലാതെ നടക്കുന്നുവെന്നാണ് SI വിജയന്‍ പത്തു മിനിട്ട് മുന്‍പ് വിളിച്ചപ്പോള്‍ പറഞ്ഞത്. കമ്മിഷണര്‍ പതിനൊന്നേകാലിനെ ഓഫീസിലെത്തി ചാര്‍ജ് എടുക്കുകയുള്ളൂ. കളക്ടറേറ്റിലെ പ്രശ്നം തീര്‍ക്കാന്‍ അര മണിക്കൂര്‍. അതിന്നുള്ളില്‍ ഇവരെ സുഖമായി പൊക്കാം. പെട്ടന്ന് ജീപ്പ് ഒന്ന് കുലുങ്ങി. കോളേജ് ഗേറ്റിനു മുന്‍പില്‍ ഉള്ള ഒരു ഗട്ടറില്‍ വീണതാണ്. അന്‍വര്‍ ചിന്തകളില്‍ നിന്നുണര്‍ന്നു. 

ജീപ്പ് കോളേജ് ഗേറ്റിനുള്ളിലേക്ക് പ്രവേശിച്ചു. നേരെ മുന്നോട്ടും, വലത്തോട്ടും രണ്ടു വഴികളാണുള്ളത്. "നേരെ..." അന്‍വര്‍ പറഞ്ഞു. ജീപ്പ് മുന്നോട്ടു പാഞ്ഞു. അവിടെ ഹോസ്റ്റലും, മെസ്സും, ലൈബ്രറിയും ആണ്. കോളേജ് ബില്‍ഡിംഗ്‌ മറുഭാഗത്താണ്. ഇനി രണ്ടു ഏക്കറോളം വരുന്ന കോളേജ് ഗ്രൌണ്ട് വലം വെച്ച് വേണം അവിടെയെത്താന്‍. ജീപ്പ് ഗ്രൌണ്ടിനെ വലം വെച്ച് മുന്നോട്ടു പാഞ്ഞു. 

നേരെ കാണുന്ന ബില്‍ഡിംഗ്‌ ആണ് മെയിന്‍ ബില്‍ഡിംഗ്‌. അതല്ലാതെ നാല് കെട്ടിടങ്ങള്‍ കൂടി ഉണ്ട്. പോലീസ് ജീപ്പിന്റെ ശബ്ദം കേട്ട് ഉറക്കത്തിലായിരുന്നവരും, ഉണര്‍ന്നിരിക്കുന്നവരും, കക്ഷി ഭേദമെന്യേ സര്‍വ്വ വിദ്യാര്‍ഥികളും ജനലിലൂടെ പുറത്തേക്കു നോക്കി. ചില അധ്യാപകര്‍ കാര്യം എന്തെന്ന് അറിയാതെ പകച്ചു സ്റ്റാഫ്‌ റൂമിന്റെ വാതില്‍ക്കല്‍ നിന്ന്. എന്താണ് സംഭവിക്കാന്‍ പോകുന്നത്.

DYSP അന്‍വര്‍ മനസ്സില്‍ ചിരിച്ചു - "I will show him what I can do. ഞങ്ങളോടാണ് അവന്റെ കളി." അന്‍വര്‍ തിരിഞ്ഞു നോക്കി, ഉവ്വ്, പുറകെ ഉള്ള പോലീസ് ജീപ്പും വരുന്നുണ്ട്. ആദ്യമായിട്ടാകും ഈ കോളേജില്‍ പോലീസ് വരുന്നത്. ഇനി മെയിന്‍ ബില്‍ഡിംഗിലേക്ക് വെറും നൂറു വാര മാത്രം. ജീപ്പ് പൊടുന്നനെ സഡെന്‍ ബ്രേക്ക്‌ ഇട്ടു. 

കഴിഞ്ഞ ഒരു നിമിഷത്തിന്നിടെ എന്താണ് സംഭവിച്ചത്? അന്‍വര്‍ ആലോചിച്ചു നോക്കി. ഒന്നും ഓര്‍മ്മയില്‍ വന്നില്ല. അന്‍വര്‍ മുന്നോട്ടു നോക്കി. ജീപ്പിനു മുന്‍പില്‍ അതാ വിലങ്ങനെ കിടക്കുന്നു ഒരു കാര്‍. ഗ്രൌണ്ടിന്റെ വലതു വശത്ത് കൂടി ആ കാര്‍ വരുന്നത് കണ്ട ഡ്രൈവര്‍ വേഗം തന്നെ വണ്ടി ചവുട്ടി നിര്‍ത്തിയതിനാല്‍ അപകടമൊന്നും സംഭവിച്ചില്ല. 


DYSP അന്‍വര്‍ ജീപ്പില്‍ നിന്ന് ചാടിയിറങ്ങി. "എടുത്തു മാറ്റെടാ വണ്ടി.." എന്ന് അലറാന്‍ നാവു പോന്തിയതാണ്. പക്ഷെ ചോദിച്ചില്ല. അതിനു മുന്‍പ് തന്നെ കാറില്‍ നിന്ന് കമ്മിഷണര്‍ ഋഷി അഗസ്റ്റിന്‍ ഇറങ്ങി കഴിഞ്ഞിരുന്നു. അന്‍വര്‍ സല്യൂട്ട് ചെയ്തു. എന്നിട്ട് അത്ഭുതം കൂറി കൊണ്ട് ചോദിച്ചു. "സാര്‍, ഇവിടെ?"

"അതെ അന്‍വര്‍." ഋഷി പറഞ്ഞു. "എന്നെ മനസ്സിലായി കാണുമല്ലോ? ഞാന്‍ ഇവിടുത്തെ പുതിയ കമ്മിഷണര്‍. ഋഷി അഗസ്റ്റിന്‍ IPS. ഇന്ന് രാവിലെ ചാര്‍ജ് എടുത്തു. തന്നെ അന്വേഷിച്ചപ്പോള്‍ താന്‍ അത്യാവശമായി എവിടെയോ പോയിരിക്കുകയാണ് എന്നറിഞ്ഞു. എവിടെ ആണ് എന്ന് ആര്‍ക്കും അറിയില്ല. ഞാനിന്നു രാവിലെ ഒരാളെ പരിചയപെട്ടു. അവന്റെ പേര്.. എന്തായിരുന്നു രാജേഷേ?" രാജേഷ്‌ പറഞ്ഞു. "സത്യശീലന്‍." "ങാ, അത് തന്നെ." ഋഷി തുടര്‍ന്ന്. "അയാളാണ് പറഞ്ഞത് അന്‍വര്‍ ഇവിടെ കാണുമെന്നു. താന്‍ എന്താ ഇവിടെ?"

"അത് സാര്‍. ഇവിടെയുള്ള ചിലരെ പറ്റി പരാതി ലഭിച്ചിരുന്നു. ഡോ. മോഹനചന്ദ്രന്‍ വധശ്രമ കേസ്സില്‍ ഉള്‍പ്പെട്ട രണ്ടു പേര്‍ ഈ കോളേജില്‍ ഉണ്ട്. അവരെ അറസ്റ്റ് ചെയ്യാന്‍ DIGയുടെ പ്രത്യേക ഓര്‍ഡര്‍ ഉണ്ടായിരുന്നു. അത് അനുസരിച്ച് വന്നതാണ്." ഋഷി ചോദിച്ചു - "അതാരോക്കെ ആണ്?" അന്‍വര്‍ പറഞ്ഞു - "രണ്ടാം പ്രതി - അലക്സ്‌ കെ. ജോണ്‍, അഞ്ചാം പ്രതി - റോഷന്‍ അഗസ്റ്റിന്‍. ഇവര്‍ ഈ കോളേജില്‍ ഉണ്ട് എന്നറിഞ്ഞു വന്നതാണ്. 

ഋഷി പോക്കെറ്റില്‍ നിന്ന് ഒരു കടലാസ് എടുത്തു നിവര്‍ത്തി കാണിച്ചു. എന്നിട്ട് പറഞ്ഞു - "ഇത് CI വിമല്‍ തയ്യാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ട്‌ ആണ്. ഈ FIRല്‍ ഡോ. മോഹനചന്ദ്രന്‍ നല്‍കിയ മൊഴിയില്‍ ഇങ്ങനെ രണ്ടു പേരുകള്‍ ഇല്ല. പകരം ഡോക്ടര്‍  പറഞ്ഞ യഥാര്‍ത്ഥ പ്രതികളായ ബഷീര്‍, സനല്‍ എന്നിവരെ അല്‍പ്പം മുന്‍പ് കരിപ്പൂതട്ട് നിന്ന് CI മനോജ്‌ അറസ്റ്റ് ചെയ്തു. ഇതില്‍ കൂടുതല്‍ എന്തെങ്കിലും താങ്ങള്‍ക്ക്‌ പറയാന്‍ ഉണ്ടോ?"

അന്‍വര്‍ വിയര്‍ത്തു പോയി. അങ്ങനെ ഒരു തിരിച്ചടി അയാള്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. അന്‍വറിന്റെ കയ്യില്‍ ഇരുന്ന വാരേന്റ്റ്‌ ഋഷി വാങ്ങി, അത് കീറി കാറ്റില്‍ പറത്തി. എന്നിട്ട് പറഞ്ഞു - "I am your superior officer. You are only my sub-ordinate. You have no right to disobey the protocol. I don't want to know what the hell you are going to do. Now this is my order - Get lost!!!"

അന്‍വര്‍ ഒന്ന് കൂടി സല്യൂട്ട് ചെയ്തിട്ട് തിരികെ ജീപ്പില്‍ കയറി. ജീപ്പ് വന്ന വഴിയെ തിരികെ പാഞ്ഞു. അന്‍വറിന്റെ മനസ്സില്‍ അപ്പോള്‍ ഋഷിയെ ജീവനോടെ കടിച്ചു തിന്നാന്‍ ഉള്ളത്ര ദേഷ്യം തോന്നി. എന്നെങ്കിലും ഒരു ദിവസം അവനെ എന്‍റെ കയ്യില്‍ കിട്ടും....

******

അലക്സ്‌ സാര്‍ പറഞ്ഞു - "ഋഷി, നീ സൂക്ഷിക്കണം. നീ വരും എന്ന് എനിക്ക് അറിയാമായിരുന്നു. ശത്രുക്കള്‍ ചില്ലരക്കാര്‍ അല്ല. ഒരു മൂര്‍ഖന്റെ അനുയായിയെ ആണ് നീ ഇപ്പോള്‍ നോവിച്ചു വിട്ടിരിക്കുന്നത്." ഋഷി പറഞ്ഞു - "അതെ സാര്‍, എനിക്കറിയാം. സ്വന്തം നാട്ടില്‍ പോലും ശത്രുക്കള്‍ അനേകരാണ്. പക്ഷെ ഇവരെ നേരിടാന്‍ ഉറച്ചു തന്നെയാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്. Cowards may die may times before they die. But valiants have only one death. സാര്‍ കേട്ടിട്ടില്ലേ, ഭീരുക്കള്‍ മരണത്തിനു മുന്‍പ് പല തവണ മരിക്കും, പക്ഷെ ധീരനു മരണം ഒന്നേയുള്ളൂ." ഋഷി കയറിയ ആ കാര്‍ കോളേജ് ഗ്രൗണ്ടില്‍ നിന്ന് അപ്രത്യക്ഷമാകുന്നത് വരെ അലക്സ്‌ സാര്‍ അവിടെ തന്നു നിന്ന്.

(തുടരും...)

അടുത്ത അദ്ധ്യായം : ഞാന്‍ കരയുകയും നീ ചിരിക്കുകയും ചെയ്യുമ്പോള്‍
--------------------------------------------------------------------------------------------------------------------------