അദ്ധ്യായം 5


കൊലപാതക സ്ഥലത്ത്“ഇന്ന് രാവിലെ 8:30നു സ്വന്തം വീട്ടില്‍ വെച്ച് വെടിയേറ്റ്‌ സത്യശീലന്‍ കൊല്ലപെട്ടു.” ശരത് പറഞ്ഞു. ഋഷി ഒരു നിമിഷം എന്തോ ആലോചിച്ചു നിന്ന്. എന്നിട്ട് പറഞ്ഞു – “വാ, പോകാം.”

സംഭവ സ്ഥലത്ത് ആളുകള്‍ കൂടി നില്‍പ്പുണ്ട്. പോലീസ് ജീപ്പ് എത്തിയപ്പോള്‍ ജനം ഇരുവശത്തേക്കും മാറി. സ്ഥലത്തെ മിക്ക പ്രധാനികളും സംഭവമറിഞ്ഞ് എത്തിയിട്ടുണ്ട്. MLA കൃഷ്ണാനന്ദ് വാസുദേവന്‍ വീടിന്റെ പൂമുഖത്ത് ഇരിപ്പുണ്ട്.

ഋഷി വന്നപ്പോള്‍ DYSP അന്‍വര്‍ വന്നു സല്യൂട്ട് ചെയ്തു. ഋഷി ചോദിച്ചു – “എപ്പോളായിരുന്നു സംഭവം?അന്‍വര്‍ പറഞ്ഞു – “രാവിലെ 8:30നു.” “എങ്ങനെയായിരുന്നു സംഭവം? ദൃക്സാക്ഷികള്‍ ആരെങ്കിലുമുണ്ടോ?” ഋഷി ചോദിച്ചു. “ഇല്ല സാര്‍, സംഭവം കണ്ടവരാരുമില്ല. പക്ഷെ ഒരു തുമ്പ് കിട്ടിയിട്ടുണ്ട്. ഈ ഭാഗത്ത്‌ തോക്കിന്റെ ലൈസെന്‍സ് ഉള്ളത് ഒരാള്‍ക്ക് മാത്രമാണ്. അയാള്‍ ഈ സത്യശീലനുമായി ശത്രുത ഉള്ളതായാണ് അറിവ്. അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന് പറഞ്ഞു ഇയാള്‍ക്കെതിരെ സത്യശീലന്‍ പണ്ട് പോലീസില്‍ പരാതി പെട്ടിട്ടുണ്ട്.” അന്‍വര്‍ പറഞ്ഞു.

“ആളെ ട്രൈസ്‌ ചെയ്തോ?” ഋഷി ചോദിച്ചു. “ഉവ്വ് സാര്‍. മൊബൈല്‍ ലൊക്കേഷന്‍ കിട്ടി. ആള്‍ ഇപ്പോള്‍ പുതുപ്പള്ളി ഭാഗത്തുണ്ട്. ഞാന്‍ പുതുപ്പള്ളി സ്റ്റേഷനില്‍ വിവരം കൊടുത്തിട്ടുണ്ട്‌. ഞാനും അങ്ങോട്ടേക്ക് പോവുകയാണ് സാര്‍.” സല്യൂട്ട് ചെയ്തിട്ട് അന്‍വര്‍ പോയി.

സത്യശീലന് വെടിയേറ്റ സ്ഥലത്തിനടുത്ത് ചെന്ന് ഋഷി നോക്കി. ആറിന്റെ തീരത്താണ് വീട്. വീടിന്റെ മുന്‍ഭാഗത്ത്‌ നിന്നിറങ്ങി ഇടത്തോട്ട് നൂറു വാര നടന്നാല്‍ ആറെത്തി. ആറ്റിന്‍ തീരത്തേക്ക് നടന്നു പോയ വഴിക്കാണ് സത്യശീലന് വെടിയെത്തിരിക്കുന്നത്. ഇടതു ചെവിയുടെ താഴെയാണ് വേദി കൊണ്ടത്‌. പറമ്പിന്റെ ഇടതു വശത്ത് രണ്ടു മൂന്നു തെങ്ങുകളും, അഞ്ചെട്ടു വാഴകളും, കുറച്ചു കുറ്റി ചെടികളുമല്ലാതെ മറ്റൊന്നുമില്ല. ഒരാള്‍ക്ക് മറഞ്ഞിരുന്നു വെടി വെച്ച ശേഷം രക്ഷപെടാനുള്ള സൗകര്യം ഒന്നുമില്ല.

അസി. കമ്മിഷണര്‍ ശരത് വന്നു പറഞ്ഞു – “സാര്‍, ഒരു കാര്യം കൂടി അറിവായിട്ടുണ്ട്. വെടിശബ്ദം കേട്ട് സത്യശീലന്റെ ഭാര്യ ഓടിയെത്തിയപ്പോള്‍ സത്യശീലന്‍ പറഞ്ഞിരുന്ന കാര്യം – “എല്ലാം ജയിനെ ഏല്‍പ്പിച്ചിട്ടുണ്ട്.” എന്നിട്ട് മുകളിലോട്ടു ചൂണ്ടി പറഞ്ഞു – “അവനെ വിളി..”

“ശരത് ഒരു കാര്യം ശ്രദ്ധിച്ചിരുന്നോ?” ഋഷി ചോദിച്ചു. “സത്യശീലന്റെ മൃതദേഹത്തില്‍ ഒരു വെടിയുണ്ട മാത്രമേ ഉള്ളൂ. സത്യശീലന്റെ ഭാര്യ ഓടി വന്നപ്പോള്‍ അവര്‍ ആരെയും കണ്ടുമില്ല. അപ്പോള്‍ നമ്മുക്ക് എന്തെങ്കിലും തുമ്പ് കിട്ടണമെങ്കില്‍ ജെയിന്‍ ആരാണെന്നു അറിയണം.” അടുത്ത് നിന്ന CI രാജേഷ്‌ ചോദിച്ചു – “അതെങ്ങനെ അറിയും സാര്‍, ജെയിന്‍ എന്ന പേരുള്ള എത്രയധികം പേര്‍ കാണും?” പുഞ്ചിരിയോടെ ഋഷി പറഞ്ഞു – “രാജേഷ്‌ പോയി ഇവിടുത്തെ ടെലിഫോണ്‍ ദൈരി എടുത്തു കൊണ്ട് വാ.”

രാജേഷ് ഡയറിയുമായി വന്നു. കുറച്ചു പേജുകള്‍ മറിച്ചപ്പോള്‍ തന്നെ ഋഷി ആ പേര്‍ കണ്ടു പിടിച്ചു. “ദാ രജിസ്, നോക്കൂ..” ആ പേജ് കാട്ടി കൊണ്ട് ഋഷി പറഞ്ഞു. “ജെയിന്‍ ജോസഫ്‌ - 0482827077. 04828 അതായതു കാഞ്ഞിരപ്പള്ളി. കാഞ്ഞിരപ്പള്ളികാരന്‍ ജെയിനെ ആണ് നമുക്ക് വേണ്ടിയത്. പ്രോസീട്.” രാജേഷ് പോയി.

കൂടെ നിന്ന ശരതിനോടായി ഋഷി പറഞ്ഞു. – “ഇതില്‍ അസാധാരണമായി ഒന്നുമില്ല. കണ്ണും, കാതും തുറന്നു വെയ്ക്ക. തെളിവുകള്‍ നമ്മെ തേടി വന്നു കൊള്ളും. ഒരു കുറ്റാന്വേഷകന് അത്യാവശമാണ് സൂക്ഷനിരീക്ഷണവും, പ്രായോഗിക ബുദ്ധിയും. ഭയം എന്തെന്നറിയാതെ കുറ്റവാളികളോട് ഏറ്റു മുട്ടുക, മരണം മുന്നില്‍ കണ്ടാലും പതറാതിരിക്കുക, ജയിക്കുമെന്ന് ഉറപ്പില്ലെങ്കിലും ലക്ഷ്യത്തിനായി മുന്നേറുക, തോക്ക് ചൂണ്ടി നില്‍ക്കുന്നവനെ പോലും വെറും കൈ കൊണ്ട് നേരിട്ട് തറപറ്റിക്കാമെന്ന ആത്മധൈര്യം – ഇതെല്ലാമാണ് ഒരു പോലീസ്കാരന് വേണ്ടിയത്.”

“ഷെര്‍ലേക്ക് ഹോംസ് കഥകള്‍ വായിച്ചു ഞാന്‍ പലപ്പോഴും ആ ബുദ്ധി കൂര്‍മതയെ വാഴ്ത്താറുണ്ട്. എന്നും കുരച്ചു കൊണ്ടിരുന്ന പട്ടി ഒരു രാത്രി കുരക്കാതെ ഇരുന്നതില്‍ അസ്വാഭാവികത മണത്തു ഹോംസ്. അദ്ദേഹം ഒരു കുറ്റവാളിയെ പിന്തുടര്‍ന്ന് പിടിച്ചപ്പോള്‍ ആ കുറ്റവാളി അദ്ദേഹത്തോട് ചോദിച്ചു – ‘നിങ്ങള്‍ എന്നെ പിന്തുടര്‍ന്നിട്ടും, ഞാന്‍ നിങ്ങളെ കണ്ടില്ലലോ?’ അപ്പോള്‍ ഹോംസിന്റെ മറുപടി – ‘ഞാന്‍ നിങ്ങളെ പിന്തുടരുമ്പോള്‍ നിങ്ങള്‍ അതാണ്‌ പ്രതീക്ഷിക്കേണ്ടത്.’

‘മോളി മാര്ഗൂരിസ്’ എന്ന കൊല്ല സംഘത്തെ തുടച്ചെറിഞ്ഞ പിന്‍കിര്‍ട്ടന്‍ ഏജന്‍സി, ലോകം കണ്ട ഏറ്റവും വലിയ കുറ്റവാളിയും കുറ്റാന്വേഷണകനും, ഡിറ്റെക്റ്റീവുകളുടെ എഞ്ചുവടിയായ ‘മെമ്മറീസ്ന്‍റെ’ കര്‍ത്താവുമായ യൂജിന്‍ വിഡോക്ക്, ഒരു മണിക്കൂര്‍ കൊണ്ട് ഒരു കൊലപാതകം തെളിയിച്ച ടെറി ഓ കോണേല്‍, കൊലയാളിയായ മക്ക്വയറിനെ ഒറ്റകാലില്‍ നിന്ന് പൊരുതി വീഴ്ത്തിയ ആര്‍തര്‍ ഫ്ലോവേര്‍ നീല്‍, അക്ഷരത്തെറ്റില്‍ നിന്ന് കൊലയാളിയെ തിരിച്ചറിഞ്ഞ ധിഷണാശാലി ചാപ്പ്മാന്‍, ബ്ലാക്ക്ബെര്ന്‍ നഗരത്തിലെ ക്വീന്‍ പാര്‍ക്ക്‌ ആശുപത്രിയില്‍ നടന്ന കൊലപാതകത്തിലെ പ്രതിയെ കുടുക്കിയ ജോണ്‍ കാപ്പ്സ്റ്റിക്ക്, എഫ്.ബി.ഐ.യെ ശുദ്ധമാക്കിയെടുത്ത എഡ്ഗാര്‍ ഹൂവര്‍... ലോക പ്രസിദ്ധ കുറ്റാന്വേഷകര്‍ അനേകരാണ്. സൂക്ഷ്മ നിരീക്ഷണ പാടവമുള്ളവര്‍ക്ക് തെളിവുകള്‍ വളരെ വേഗം തന്നെ കിട്ടും.” ഋഷി പറഞ്ഞു നിര്‍ത്തി.

“മിസ്സിസ്. സത്യശീലനെ ഒന്ന് കാണാന്‍ പറ്റുമോ?” ഋഷി ചോദിച്ചു. “അതിനെന്താ സാര്‍, വരൂ.” ശരത് പറഞ്ഞു. അവര്‍ വീട്ടിനുള്ളിലേക്ക് നടന്നു.

(തുടരും...)
അടുത്ത അദ്ധ്യായം : അവള്‍ വരുന്നു.