അദ്ധ്യായം 6


അവള്‍ വരുന്നു

“ബോബി” ജോസെഫിന്റെ ശബ്ദം കേട്ടാണ് ബോബിന മയക്കത്തില്‍   നിന്നുണര്‍ന്നത്‌. “ദാ നമ്മള്‍ സ്ഥലത്തെത്താറായി .”അവന്‍ പറഞ്ഞു .ടാറ്റാ ഇന്‍ഡിഗോ മുന്നോട്ടു പാഞ്ഞു കൊണ്ടിരുന്നു.
      നേരം പുലരുന്നതിന് മുന്‍പ്  കോഴിക്കോട്ട് നിന്ന് യാത്ര
പുറപ്പെട്ടതാണ്..അപര്‍ണയും മുന്‍സീറ്റിലിരുന്നു മയങ്ങുകയാണ്‌.അവളപ്പോള്‍ ജോസ്‌ഫിനെ പറ്റി ഓര്‍ത്തു.ഇവന്‍ ഇങ്ങനെആയി തീരുമെന്ന്‍ ആദ്യകാലത്തു വിചാരിച്ചതെയില്ല.എന്തെല്ലാം കുഴപ്പങ്ങള്ണ്ടാകി.പഠിപ്പ്,ഉദ്യോഗം,വിവാഹം എല്ലാം ബഹളത്തോടു കൂടി നടത്തിയവനാണ്.
     തന്നേക്കാളും മൂന്ന്മാസം ഇളയതാണ്ജോസഫ്‌.തന്‍റെ അമ്മയും ജോസെഫിന്‍റെ അമ്മയും സഹോദരിമാരാണ്. “എന്റെ സുസമ്മേ ,ഈ പയ്യനെ കൊണ്ടു ഞാന്‍ തോറ്റു.”അമ്മ മിക്കവാറും തന്‍റെ അമ്മയോട് പറയുന്ന വാചകമാണിത്. “പത്താം ക്ലാസ്സ്‌ വരെ എന്തു മര്യാദക്കാരന്‍ കൊച്ചനായിരുന്നു”.
      “എന്താ ബോബി ,ആലോചിക്കുന്നത്?”അപര്‍ണയാണ്.അവളെപ്പോള്‍ എഴുന്നേറ്റോ ആവോ.വീട്ടുകാരെല്ലാം തന്നെ വിളിക്കുന്നത് ബോബിയെന്നാണ്.അപര്‍ണയും ജോസ്‌ഫിന്റെ വിളി കേട്ട് പഠിച്ചതാണ്. “ഒന്നുമില്ല .”
     “ഞാന്‍ പറയട്ടെ എന്താണെന്ന്‍?”: അപര്‍ണ്ണ ചോദിച്ചു .അവള്‍ക് നൂറു നാവാണ്.എന്റെ ദൈവമേ .എന്താണോ പറയാന്‍ പോകുന്നത് .? “നീ പറയെടി”. ജോസെഫും പ്രോത്സാഹിപിച്ചു. “റോഷിച്ചായന് കോട്ടയത്തിനു ട്രാന്‍സ്ഫറാണെന്ന്‍ കേട്ടപ്പഴേ തൊടങ്ങിയത ചേച്ചിക്ക്------“.അപര്‍ണ മുഴുമിച്ചില്ല .അതിനു മുന്‍പേ ബോബിന അവളുടെ വാ പൊത്തി.
 “നീ പോടീ അവിടുന്ന് .ചുമ്മാ രാവിലെ തന്നെ തുടങ്ങി .” “എന്റെ ചേച്ചി, അവള് വെറുതേ പറഞ്ഞതല്ലേ .”ജോസെഫും ആശ്വസിപിച്ചു .
    “അപ്പച്ചന്‍ കാത്തിരിക്കുകയായിരിക്കും.എന്നാലും പോകുന്ന വഴിക്ക് നമ്മള്‍ക് ശില്പയുടെ വീട്ടിലൊന്നു കയറാം.”ബോബി വിഷയം മാറ്റി . “ശരി” ജോസഫ്‌ സമ്മതിച്ചു .
    വണ്ടി മണര്‍കാട് കവലയും പിന്നിട്ട് മുന്നോട്ടു നീങ്ങി.ഇല്ലിവളവിലെത്തിയ ആ വാഹനം ഇടത്തോട്ടു തിരിഞ്ഞു.കുറച്ചു ദൂരം മുന്നോട്ടു പോയ ശേഷം ആ വാഹനം ഒരു ഗെയിറ്റിനു മുമ്പില്‍ ചെന്നുനിന്നു.സെക്യൂരിറ്റിയായ സന്ദീപ്‌ വന്നു ഗെയിറ്റു തുറന്നു.ആ ടാറ്റാ ഇന്‍ഡിഗോ ഉള്ളിലേക്ക് കയറി .
    “ങാ ഇതാര ബോബിനയോ?അല്ല ജോസെഫും അപര്‍ണയും ഉണ്ടല്ലോ കൂടേ.വാ കയറിവാ.”ശില്പയാണ് .ശില്പ സത്യത്തില്‍ ഒരത്ഭുത പ്രതിഭാസമാണ് .ഒരു amphoteric  എന്നു പറയാം.ചിലപ്പോള്‍ വളരെ സന്തോഷവതി .ചിലപ്പോള്‍ മൂകമായി ഇരിക്കും.ശില്പയുടെ വീട് നീണ്ടൂരിലാന്നു.പത്താം ക്ലാസ്സ്‌ പരീക്ഷയില്‍  600 ല്‍ 499 കിട്ടിയപ്പോള്‍ അവള്‍ എന്തു മാത്രം ദുഖിച്ചിരിക്കും . ജോസഫ്‌ ഓര്‍ത്തു.ഒരു മാര്‍ക്കിനു നല്ലൊരു മാര്‍ക്ക്‌ നഷ്ടമാകുക എന്നു വെച്ചാല്‍ കഷ്ടം തന്നെ !ജോസഫ്‌ ഓര്‍ത്തു.എന്നിട്ട് വീട്ടിലേക്കു കയറിച്ചെന്നു.
    അതിഥികളുടെ ശബ്ദം കേട്ടു അനൂപ്‌ ഇറങ്ങി വന്നു.കാലം അനൂപില്‍ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല ...........വയസ്സ് പ്രായം . “കണ്ണിന്‌ ചേരാത്തതായ”ആ കണ്ണാടി സ്വസ്ഥാനത്ത് തന്നെ ഉണ്ട്.സഹപാഠികളായിരുന്ന മാനിഷയൂം സുഹാസിനിയും പരിഹസിച്ചിരുന്ന ആ ‘ചെരിവ്’ ഇപ്പോഴുമുണ്ട് . ‘ഒരു ക്ലാസ്സില്‍ രണ്ടു നായകന്മാര്‍ വേണമോ ?’എന്ന മനിഷയുടെ ചോദ്യം ഇപ്പോളും ചെവികളില്‍ മുഴങ്ങുന്നു.
    “ജോസഫ്”അനൂപ്‌ പറഞ്ഞു –“ഇപ്പോള്‍ നമ്മളെല്ലാവരും ഒരികല്‍കൂടി ഒരേസ്ഥലത്ത് ഒരുമിചെത്തിയിരിക്കുകയാണ്.നമ്മള്‍ കോളേജില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ,അതായത് പത്തുവര്‍ഷത്തിനുശേഷം നമ്മളെല്ലാവരും ഒരുമിച്ച് വന്നിരിക്കുന്നു .”
    “അതേ അനൂപേ “ജോസഫ്‌ പറഞ്ഞു . “ഞാന്‍ കോഴിക്കോട് തന്നെ നില്‍കാന്‍ ആലോചിക്കുകയായിരുന്നു.അന്നേരമാണ് റോഷിക് അവിടെ നിന്നും ഇങ്ങോട്ട് ട്രാന്‍സ്ഫറായത്.ബുധാനാഴ്ച ഞങ്ങള്‍ നാലു പേരും കൂടെ ഇങ്ങോടു പോരാനാണ് തീരുമാനിചിരുന്നത് .പക്ഷെ റോഷി ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ എറിഞ്ഞു .ബുധാനാഴ്ച എത്തുമെന്നറിയിചിട്ട് ചൊവാഴ്ച്ച വന്നു ചാര്‍ജെടുത്തു .എങ്ങനയൂണ്ട്?”
    അനൂപ്‌ പറഞ്ഞു – “അശാന്തിക് വിത്തു വിതയ്ക്കുന്നവരും , വിധ്വംസനങ്ങള്‍ക്ക്  കോപ്പു കൂട്ടുന്നവരും ,ജാഗ്രതെ !നമ്മള്‍ SCROWERS,വീണ്ടും സജീവമായിരിക്കുന്നു,”
    “ജോസഫ്‌ ആ സത്യശീലന്‍ വധക്കേസിനെ കുറിച്ചറിഞ്ഞായിരുന്നോ?”അനൂപ്‌ ചോദിച്ചു –“ഇല്ല .”സത്യശീലനെ കൊന്നത് നമ്മുടെ ലിബിനാണെന്ന് DYSP അന്‍വര്‍ പറഞ്ഞത് .പക്ഷെ ഞാന്‍ വിശ്വസിച്ചിടില്ല.കാരണം രാവിലെ 8.30 –നു ഞങ്ങള്‍ എല്ലാവരും ചിങ്ങവനത്ത് നിഖിലയുടെ വീട്ടിലാരുന്നു.ഇന്നവളുടെ ബര്‍ത്ത്ഡേ ആയിരുന്നുവല്ലോ.റോഷി തിരുവല്ലയില്‍ നിന്നും വന്ന വഴിക്ക് അവിടെ കയറി.എന്നിട്ട് ഞങ്ങളെല്ലാം ഒന്നിച്ചാണ് കളക്ട്രേറ്റില്‍ എത്തിയത് .”അന്നോപ് പറഞ്ഞു .

    “റോഷി ഇപ്പോള്‍ എവിടെയുണ്ട്?”ജോസഫ്‌ ചോദിച്ചു –“അവനിപ്പോള്‍ ആ കൊല്ലപ്പെട്ട സത്യശീലന്റെ വീട്ടിലുണ്ട് .അവന്‍ ഷെര്‍ലക്ക്‌ ഹോംസല്ലേ.അവിടുത്തെ തെളിവുകള്‍ പരിശോധിക്കുകയയിരികും . “എന്നാല്‍ ശരി അനൂപേ ,ഞങ്ങള്‍ ഇറങ്ങുകയാണ്.”  

അടുത്ത അദ്ധ്യായം :   പയ്യപ്പാടിയിലെ പാറമട